ഷാർജയിൽ വാഹനമോടിക്കുന്നവർക്ക് പിഴകൾ നേരത്തെ തീർത്താൽ ട്രാഫിക് പിഴകളിൽ 35 % വരെ ഡിസ്കൗണ്ട് ലഭിക്കും. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2023 ഏപ്രിൽ 1 മുതൽ, ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഇംപൗണ്ട്മെന്റ് ഫീസിനും ഈ കിഴിവ് ബാധകമാകും.
നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ വാഹനമോടിക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. ഈ കിഴിവ് പിഴ തുകയ്ക്ക് മാത്രമേ ബാധകമാകൂ. ഇംപൗണ്ട്മെന്റ് ഫീസിന് ബാധകമായിരിക്കില്ല.
ട്രാഫിക് നിയമലംഘനം നടത്തി ഒരു വർഷത്തിനു ശേഷം അടച്ചാൽ പിഴയിലോ ഫീസിലോ കിഴിവുകളൊന്നും ബാധകമായിരിക്കില്ല.




