വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നും ബെംഗളുരുവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം. ഇയാളെ അറസ്റ്റ് ചെയ്തതായി ഇന്‍ഡിഗോ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയ്യാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.
ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വെള്ളിയാഴ്ച പുലർച്ചെ 7.56നാണ് സംഭവം. വാതിൽ തുറക്കാൻ ശ്രമിക്കുന്ന വിവരം കാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരനെ തടയുകയുമായിരുന്നു. ബെംഗളുരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിശദമായ അന്വേഷണം നടന്നുവരികയാണ്.





