റമദാൻ മാസത്തിൽ പുതിയ വായ്പകളുടെ ഇൻസ്റ്റാൾമെന്റ് കാലയളവ് നീട്ടി യുഎഇ ബാങ്കുകൾ.
എടുക്കുന്ന പുതിയ വായ്പകളുടെ ഇൻസ്റ്റാൾമെന്റ് കാലയളവ് 3 മാസത്തേക്ക് നീട്ടി നൽകുമെന്നാണ് യുഎഇയിലെ ഭൂരിഭാഗം ബാങ്കുകളും അറിയിച്ചിട്ടുള്ളത്. അതായത് ഈ മാസം വായ്പ എടുക്കുന്നവർക്ക് 3 മാസം കഴിഞ്ഞ് അതിന്റെ തവണകൾ ( EMI )തിരിച്ചടച്ചാൽ മതിയാകും. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്
പുതിയ വായ്പകൾ ലഭിക്കാൻ മതിയായ ഡി.ബി.ആറും (Debt Burden Ration ), 580 പോയിന്റിൽ കൂടുതൽ ക്രെഡിറ്റ് സ്കോറും വേണം.