യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട്ചെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. മൂടൽമഞ്ഞ് മൂടിയതിനാൽ റോഡിൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അബുദാബിയുടെ പല ഭാഗങ്ങളിലും സ്പീഡ് റിഡക്ഷൻ സംവിധാനം സജീവമാക്കിയിട്ടുണ്ട്, കൂടാതെ സോഷ്യൽ മീഡിയ പോസ്റ്റുകൾ, ആപ്പ് അലേർട്ടുകൾ, മൊബൈൽ അറിയിപ്പുകൾ എന്നിവയിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല റോഡുകളിലും വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി മാറ്റി.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, പല ഭാഗങ്ങളിലും ഇന്നും ചെറിയ മഴ ഉണ്ടാകാം. താപനില ക്രമേണ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബിക്കടലിലും ഒമാൻ കടലിലും കടൽക്ഷോഭം നേരിയ തോതിൽ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.