അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുമതി

Private schools in Abu Dhabi allowed to increase fees

2023-2024 അധ്യയന വർഷത്തിൽ അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകുമെന്ന് എമിറേറ്റിന്റെ സ്വകാര്യ വിദ്യാഭ്യാസ റെഗുലേറ്റർ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളുകൾക്ക് 3.94 ശതമാനം ഫീസ് വർധിപ്പിക്കാൻ അനുമതി നൽകുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. ഏറ്റവും കുറഞ്ഞ നേട്ടം കൈവരിച്ച സ്‌കൂളുകൾക്ക് പ്ലാൻ പ്രകാരം 2.25 ശതമാനം വരെ ഫീസ് വർധിപ്പിക്കാം.

കോവിഡ് -19 പാൻഡെമിക് സമയത്ത് മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി അബുദാബിയിലെ സ്വകാര്യ സ്കൂൾ ഫീസ് കഴിഞ്ഞ മൂന്ന് വർഷമായി മരവിപ്പിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!