ടൺ കണക്കിന് കൊന്നപ്പൂക്കളും നാടൻ പച്ചക്കറികളും പഴങ്ങളുമായി വിഷുവിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ഇത്തവണ വിഷു എത്തുന്നത് നാളെ ഏപ്രിൽ 15 ശനിയാഴ്ച്ച അവധി ദിവസമായതിന്റെ സന്തോഷത്തിലാണ് എല്ലാ പ്രവാസി മലയാളികളും.
മലയാളികൾക്ക് വിഷുക്കണി കാണാൻ ഇത്തവണ യുഎഇയിലെത്തിയിരിക്കുന്നത് ടൺ കണക്കിന് കൊന്നപ്പൂക്കളാണ്. കോഴിക്കോട്, കൊച്ചി, കണ്ണൂർ, ട്രിച്ചി, കോയമ്പത്തൂർ, ബാംഗ്ലൂർ വിമാനത്താവളങ്ങൾ വഴിയാണ് കൊന്നപ്പൂക്കൾ എത്തിച്ചത്. കിലോയ്ക്ക് 40 ദിർഹമാണ് വില. 5, 10 ദിർഹത്തിന്റെ ചെറിയ പായ്ക്കറ്റുകളിലും കൊന്നപ്പൂക്കൾ ലഭിക്കും.
വിഷു വിഭവസമൃദ്ധമാക്കാൻ കേരളത്തിൽനിന്നുള്ള നാടൻ പഴങ്ങളും പച്ചക്കറികളും എത്തിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് മാത്രം 1250 ടൺ പച്ചക്കറികളും പഴങ്ങളുമാണ് വിമാനത്തിൽ എത്തിക്കുന്നത്. കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങ, വാഴക്കൂമ്പില തുടങ്ങിയ സദ്യയ്ക്കും കൊന്നപ്പൂവടക്കം വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ലുലുവിൽ ഒരിടത്ത് പ്രത്യേകം അലങ്കരിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.
കസവ് മുണ്ട്, സാരി, പട്ടുപാവാട തുടങ്ങി വിഷുക്കോടികളും ലുലുവിൽ ആകർഷക നിരക്കിൽ ലഭ്യമാണ്. ലുലുഹൈപ്പർമാർക്കറ്റിൽ നേരിട്ട് എത്തിയോ ഓൺലൈനിലൂടെയോ വാങ്ങാം.