മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 319 യാചകരെ (167 പുരുഷന്മാരും 152 സ്ത്രീകളും) അറസ്റ്റ് ചെയ്തതായി ) ദുബായ് പോലീസ് അറിയിച്ചു. ഈദ് അൽ ഫിത്തർ അവധിക്കിടെയാണ് ഇതിലെ ഒമ്പത് ഭിക്ഷാടകരെ പിടികൂടിയത്.
മറ്റുള്ളവരുടെ വികാരങ്ങളും സഹാനുഭൂതിയും ചൂഷണം ചെയ്യുന്ന യാചകരുടെയും തെരുവ് കച്ചവടക്കാരുടെയും എണ്ണം കുറയ്ക്കുക എന്നതായിരുന്നു യാചക വിരുദ്ധ കാമ്പെയ്ൻ ലക്ഷ്യമിട്ടന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജല്ലാഫ് പറഞ്ഞു.