വാക്കുപാലിക്കാതെ വാട്ട്സ്ആപ്പ്; 2019 മുതൽ പരസ്യങ്ങൾ

വാട്സ്ആപ്പ് പ്രേമികൾക്ക് ഷോക്ക് അടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2019 ൽ വാട്സ്ആപ്പ് ഓരോരുത്തർക്കും അവർ വ്യാപരിക്കുന്ന മേഖലകളിലെ പരസ്യങ്ങൾ നൽകി കൂടുതൽ വരുമാനം ഉണ്ടാക്കാൻ തീരുമാനിച്ചു. ഇതിനകം നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വാട്സ്ആപ്പ് നമ്മുടെ ചാറ്റുകളിലൂടെ മനസ്സിലാക്കി കഴിഞ്ഞു. അഭിരുചിക്കനുസരിച്ചു പരസ്യങ്ങൾ നൽകാൻ വാട്സ്ആപ്പ് പഠിച്ചു കഴിഞ്ഞു.

150കോടി ഉപഭോക്താക്കൾക്കും വേണ്ടത് പ്രത്യേകം പ്രത്യേകം നൽകാൻ വാട്ട്സാപ്പിന് കഴിയും. ഉണർന്ന് ആവേശത്തോടെ വാട്സ്ആപ്പ് പരിശോധിക്കുമ്പോൾ പുതുമയോടെ ഒരു പരസ്യം നമ്മുടെ സ്റ്റാറ്റസിൽ കാത്തിരിക്കുന്നതും ഇനി അനുഭവിച്ചറിയാം.

കമ്പനിയിൽ തന്നെ ഈ വിഷയത്തിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്നാണ് വിവരം. ഉപഭോക്താക്കൾ രണ്ടു തട്ടിൽ ആയതും സോഷ്യൽ മീഡിയയിൽ ഇതിനകം പരസ്യത്തിനെതിരെ ട്രോളുകൾ വന്നതും തിരിച്ചടിയാണ്. വാട്സ്ആപ്പ് വിടുമെന്ന് പലരും എഴുതി കഴിഞ്ഞു. പലരും വാട്സാപ്പിനെതിരെ RIP എന്ന് വരെ കുറിച്ചു.

നമ്മുടെ തലയിൽ രാവിലെ എഴുന്നേറ്റ ഉടൻ മറ്റൊരാൾ മൂത്രമൊഴിച്ചു അശുദ്ധമാക്കുന്ന പ്രതീതിയാണ് പലർക്കും ഈ നിർബന്ധ പരസ്യം വരുമ്പോൾ. കഴുകി ശുദ്ധിയാക്കാതെ മുന്നോട്ട് നീങ്ങാൻ കഴിയില്ല. ഞങ്ങൾ പരസ്യം പ്രസിദ്ധീകരിക്കില്ല എന്ന് അഹങ്കരിച്ചിരുന്ന വാട്സ്ആപ്പ് ആണ് ഇപ്പോൾ ഇങ്ങനെ കളം മാറ്റി ചവിട്ടുന്നത്.

ഉപഭോക്താക്കളുടെ രഹസ്യം കിട്ടിക്കഴിഞ്ഞ വാട്സ്ആപ്പ് ഇനി നമുക്ക് വേണ്ട ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം വ്യക്തിപരമായി തിരിച്ചറിഞ്ഞു തന്നെ നമ്മുടെ വായിൽ രാവിലെ പല്ല് തേയ്ക്കുന്നതിനു മുൻപ് തിരുകി തരുമ്പോൾ എത്ര പേർ അത് സഹിച്ചും ക്ഷമിച്ചും കൂടെ പോകും എന്നുള്ളതാണ് വിഷയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!