ദുബായ് അവീറിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥന് വീരമൃത്യു

A firefighter died during the fire in Dubai Aweer

ദുബായ് അവീറിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥന് വീരമൃത്യു.

ദുബായിലെ അൽ അവിർ ഏരിയയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കുന്നതിനിടെ വീരമൃത്യു വരിച്ച അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ സർജന്റ് ഒമർ ഖലീഫ അൽ കെത്ബിയുടെ ദാരുണമായ നഷ്ടത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി.

അഗ്നിബാധയിൽ ഡ്യൂട്ടി നിറവേറ്റുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സർജന്റ് ഒമർ ഖലീഫ അൽ കെത്ബിയെ ദുബായ് അഭിമാനത്തോടെ ഓർക്കും, അദ്ദേഹം ധീര രക്തസാക്ഷിയെന്നും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  ട്വീറ്റ് ചെയ്തു. അൽ കെത്ബിയുടെ ദുഃഖിതരായ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദുബായ് ഡിഫൻസിലെ സഹപ്രവർത്തകർക്കും ആശ്വാസത്തിന്റെയും ശക്തിയുടെയും അനുഗ്രഹത്തിനായി ഷെയ്ഖ് ഹംദാൻ പ്രാർത്ഥിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!