തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമായാണ് പത്ത് പേർ മരിച്ചത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ഞായറാഴ്ച ആറ് പേർ മരിച്ചു. വിഷമദ്യം കഴിച്ചാണ് മരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി ANI വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിരവധി പേർ ചികിത്സയിൽ തുടരുകയാണ്. ചികിത്സയിൽ കഴിയുന്നവർ അപകടനില തരണംചെയ്തുവെന്നാണ് വിവരം. തമിഴ്നാട്ടില്‍ വിഴുപുരത്തും ചെങ്കല്‍പ്പേട്ടിലുമുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിലാണ് പത്തുപേര്‍ മരിച്ചതെന്ന് ഐ.ജി എന്‍ കണ്ണന് പറഞ്ഞു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Tamil Nadu | Two spurious liquor incidents have been reported in Chengalpattu & Villupuram districts. In the Villupuram dist, 6 were hospitalised with complaints of vomiting, eye irritation, and giddiness. 4 of them died during treatment. 2 are in the Intensive Care Unit. In… pic.twitter.com/jKcXh3u3Hr
— ANI (@ANI) May 14, 2023