ജുമൈറ ബേ ദ്വീപിലെ ബൾഗാരി റിസോർട്ട് ആന്റ് റെസിഡൻസസിലെ നാല് ബെഡ്‌റൂം പെന്റ്‌ഹൗസ് ദുബായിൽ ഇന്നുവരെ വിറ്റുപോയ ‘ഏറ്റവും ചെലവേറിയ ഹൗസ് ‘ എന്ന റെക്കോർഡ് സ്ഥാപിച്ചു. 122 മില്യൺ ദിർഹത്തിനാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 12,113 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു മുഴുവൻ നിലയിലാണ് പെന്റ്‌ഹൗസ് വ്യാപിച്ചുകിടക്കുന്നത്
“ലോകത്തിലെ ഏറ്റവും ചൂടേറിയ വിപണികളിലൊന്നാണ് തങ്ങളെന്ന് ദുബായ് ഒരിക്കൽ കൂടി തെളിയിക്കുകയാണ്, മന്ദഗതിയിലാകുന്നതിന്റെ സൂചനകളൊന്നുമില്ല,” ഡ്രൈവൻ പ്രോപ്പർട്ടീസിന്റെ സ്ഥാപകനും സിഇഒയുമായ അബ്ദുല്ല അലജാജി പറഞ്ഞു. യുഎഇയിൽ വിറ്റ 125 മില്യൺ ദിർഹത്തിന് ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ പ്ലോട്ടായി ജുമൈറ ബേ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ശതകോടീശ്വരന്മാരുടെ ദ്വീപ് എന്നറിയപ്പെടുന്ന ദുബായിലെ ജുമൈറ ബേ ഐലൻഡിൽ അതിസമ്പന്നരിൽ നിന്നുള്ള താൽപ്പര്യം വൻതോതിൽ വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ, മനുഷ്യനിർമിത ദ്വീപിലെ പ്രോപ്പർട്ടി വിലകൾ കുതിച്ചുയരുകയാണ്.