ഫുജൈറയിലെ യാബ്സ ബൈപാസ് റോഡിൽ ട്രക്കും മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 17 കാരനായ എമിറാത്തി യുവാവിന്റെ പിതാവും ഇന്നലെ ബുധനാഴ്ച ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
ചൊവ്വാഴ്ച പിതാവിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ടത്. മൂന്ന് കുട്ടികളുടെ അമ്മയായ മറ്റൊരു എമിറാത്തിയും ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗതയായിരുന്നെന്ന് പോലീസ് പറഞ്ഞു.