ദുബായ് – അജ്‌മാൻ യാത്രയ്ക്കിടെ ഡബിൾ ഡെക്കർ ബസിൽ യുവതിക്ക് സുഖപ്രസവം

A woman gave birth in a double-decker bus during the Dubai-Ajman journey

ദുബായ് – അജ്‌മാൻ യാത്രയ്ക്കിടെ ഡബിൾ ഡെക്കർ ബസിൽ ഒരു പ്രവാസി യുവതി സുരക്ഷിതയായി പ്രസവിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഉഗാണ്ടക്കാരിയായ യുവതിക്കാണ് അജ്മാനിലേക്ക് പോകുന്ന ഇന്റർസിറ്റി ബസിൽ വെച്ച് പ്രസവവേദനയുണ്ടായത്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും  ആരോഗ്യത്തോടെ ആശുപത്രിയിലേക്ക് മാറ്റിയതായും അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ആർടിഎ അറിയിച്ചു.

ആർടിഎ ജീവനക്കാരുടെയും ബസ് ഡ്രൈവർമാരുടെയും പ്രതിനിധി സംഘം യുവതിയെ അഭിനന്ദിക്കുകയും അവരെയും കുഞ്ഞിനെയും സന്ദർശിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്തിരുന്നു. നഗരത്തിലുടനീളമുള്ള വിവിധ കടകളിലും സൂപ്പർമാർക്കറ്റുകളിലും പൊതുഗതാഗത സേവനങ്ങൾക്കും സാധനങ്ങൾക്കും പണമടയ്ക്കാൻ ഉപയോഗിക്കാവുന്ന നോൽ കാർഡും അവർക്ക് സമ്മാനിച്ചു.

A woman gave birth in a double-decker bus during the Dubai-Ajman journey
A woman gave birth in a double-decker bus during the Dubai-Ajman journey

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!