ഷാർജയിലെ ജനപ്രിയ അമ്യൂസ്മെന്റ & വാട്ടർ പാർക്ക് ആയ Al Montazah Parks ഈ വേനൽക്കാലത്ത് അർദ്ധരാത്രി വരെ തുറന്നിരിക്കും.
പാർക്കിന്റെ പ്രവർത്തന സമയം ഇപ്പോൾ 14 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഇതനുസരിച്ച് രാവിലെ 10 മുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തന സമയം. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ കൂടുതൽ സ്ലൈഡുകളും റൈഡുകളും ആസ്വദിക്കാൻ അനുവദിക്കുന്ന ഈ സമ്മർ കാമ്പെയ്ൻ ജൂൺ മുതൽ ഓഗസ്റ്റ് വരെയാണുണ്ടാകുക.
പാർക്കിന്റെ പതിമൂന്നാം പതിപ്പിൽ പേൾസ് കിംഗ്ഡത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ലേഡീസ് ഡേ’ സീസണും തിരികെ കൊണ്ടുവരും. ഇത് ജൂൺ 13 ചൊവ്വാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ ആരംഭിച്ച് വേനൽക്കാലം മുഴുവൻ തുടരും. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി സുംബ, ഫോം ആക്റ്റിവിറ്റി പോലുള്ള ആകർഷണങ്ങളും ആസ്വദിക്കാനാകും.