സ്വകാര്യ മേഖലയിലെ വാണിജ്യ സംരംഭങ്ങൾക്ക് ഡെലിവറി സേവനങ്ങൾ നൽകുന്നതിനായി ആർടിഎയുടെ ദുബായ് ടാക്സി കോർപ്പറേഷൻ (DTC) 600 മോട്ടോർ ബൈക്കുകൾ പുറത്തിറക്കി.
നേരത്തെ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമോ സ്മാർട്ട്ഫോൺ ആപ്പോ ഉള്ള കമ്പനികൾക്കായാണ് 600 മോട്ടോർ ബൈക്കുകൾ നൽകുകയെന്ന് ഡിടിസി പറഞ്ഞു. വർഷാവസാനത്തോടെ മോട്ടോർ ബൈക്കുകളുടെ എണ്ണം 900 ആയി ഉയർത്താനും പദ്ധതിയുണ്ട്.
ബൈക്കുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഉണ്ടായിരിക്കും. കൂടാതെ ബൈക്കുകളെ നിയന്ത്രിക്കുന്ന മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു നിയന്ത്രണ കേന്ദ്രവും ഉണ്ടാകും. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഡെലിവറി സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ഉയർന്ന കാര്യക്ഷമതയും യോഗ്യതയുമുള്ള ഡ്രൈവർമാർ ഓടിക്കുന്ന അത്യാധുനിക മോട്ടോർബൈക്കുകൾ ഡിടിസി നൽകുന്നത്.