2022-23 സാമ്പത്തിക വർഷ കാലയളവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 2021-22ൽ 1.03 ബില്യൺ ഡോളറിൽ നിന്ന് മൂന്നിരട്ടിയായി 3.35 ബില്യൺ ഡോളറായി ഉയർന്നതായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (DPIIT) കണക്കുകൾ വ്യക്തമാക്കുന്നു.
2021-22 ലെ ഏഴാം സ്ഥാനത്തെ അപേക്ഷിച്ച് 2022-23 ൽ ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ മാറിയപ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ 17.2 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി സിംഗപ്പൂരാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകൻ. രണ്ടാം സ്ഥാനത്ത് മൗറീഷ്യസും (6.1 ബില്യൺ യുഎസ് ഡോളർ), മൂന്നാം സ്ഥാനത്ത് യു എസും (6 ബില്യൺ യുഎസ് ഡോളർ) ആണ്.