നിർദ്ദേശിച്ച മരുന്നുകൾക്ക് പകരം നിർദ്ദേശിക്കാത്ത മരുന്നുകൾ നൽകിയതിന് ഒരു ഫാർമസിയെ അബുദാബി ആരോഗ്യവകുപ്പ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അബുദാബി എമിറേറ്റിലെ ഹെൽത്ത് കെയർ മേഖലയിലെ റെഗുലേറ്റീവ് ബോഡിയായ ഡിപ്പാർട്ട്‌മെന്റിലെ അച്ചടക്ക സമിതിയാണ് ഈ തീരുമാനമെടുത്തത്. ഫാർമസിയിലെ സംശയാസ്പദമായ രീതികൾ കണ്ടെത്തുകയും നിരവധി പരിശോധനാ സന്ദർശനങ്ങൾ നടത്തിയതിനെത്തുടർന്നാണ് ഫാർമസിക്കെതിരെ നിയമനടപടിയെടുത്തത്.
ഇൻഷുറൻസ് കമ്പനികൾ കവർ ചെയ്യുന്ന സാമ്പത്തിക ക്ലെയിമുകളുടെ മൂല്യത്തിൽ നിന്ന് ലാഭം നേടി ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതായും സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഫാർമസി ഏർപ്പെട്ടതായി കണ്ടെത്തി.