ദുബായിലെ ഫാൽക്കൺ ഇന്റർസെക്ഷൻ റോഡ് താത്കാലികമായി അടച്ചതിനാൽ ജൂലൈ 23 വരെ ചില റൂട്ടുകളിൽ ബസ് സർവീസുകൾ വൈകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
6, 8, 9, 12, 15, 21, 29, 33, 44, 61, 61D, 66, 67, 83, 91, 93, 95, C01, C03, C05, C18, X13, X02, X23, E100, E306, E201, X92 & N55 എന്നീ ബസ് റൂട്ടുകളിലാണ് കാലതാമസം പ്രതീക്ഷിക്കുന്നത്.
ജൂലൈ 23 വരെ ദുബായിലെ ചില പ്രധാന റോഡുകളിൽ ഗതാഗതം മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.