യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ജൂലൈ 15 ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ഇത് കിഴക്കോട്ടും തെക്കോട്ടും നേരിയ മഴ പെയ്യാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും നാളെ ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകും. മണിക്കൂറിൽ 40 കി.മീ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇന്ന് റസീനിലും ഗസ്യുറയിലും താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തും. അബുദാബിയിൽ 47 ഡിഗ്രി സെൽഷ്യസും ദുബായിൽ 46 ഡിഗ്രി സെൽഷ്യസും ആയി താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 36 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില