ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് 2023 ജൂലൈ 21 വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിംഗ് ഫീസും ടോൾ ചാർജുകളും ഈടാക്കില്ലെന്ന് മുനിസിപ്പാലിറ്റി വകുപ്പിന്റെ അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
2023 ജൂലൈ 21 വെള്ളിയാഴ്ച മുതൽ 2023 ജൂലൈ 22 ശനിയാഴ്ച രാവിലെ 7:59 വരെയാണ് പാർക്കിംഗ് സൗജന്യമായിരിക്കുക. കൂടാതെ ഡാർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകൾ ഈ ദിവസം അടച്ചിടും.