ഉമ്മൻ ചാണ്ടിക്ക് ഇന്ന് അന്ത്യവിശ്രമം : അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല.

Oommen Chandy to be laid to rest today: Culture will not have an official honor as he wished.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് ഉച്ചയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 3.30നാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഉമ്മൻ ചാണ്ടിയുടെ ആ​ഗ്ര​ഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാവിലെയോടെ എത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!