ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് വ്യാഴാഴ്ച ഉച്ചയോടെ വാഹനാപകടമുണ്ടായതിനെത്തുടർന്ന് അൽ ഖൂസിലേക്കുള്ള ഒരു എക്സിറ്റ് അടയ്ക്കുകയും ഷെയ്ഖ് സായിദ് റോഡിൽ നിന്നുള്ള രണ്ടാമത്തെ ഇന്റർചേഞ്ചിൽ ഗതാഗതക്കുരുക്ക് ഉണ്ടായതായും ദുബായ് പോലീസ് അറിയിച്ചു.
ഒരു മിനി ബസും എസ്‌യുവിയും ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മിനിബസ് ഒരു വശത്തേക്ക് മറിഞ്ഞിട്ടുണ്ട്.
