ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് അൽ നഹ്ദ, ഫ്രീ സോൺ, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഗേറ്റ് 2 എന്നിവിടങ്ങളിലേക്ക് പോകുന്ന 313 ബസിന് ഇന്ന് ജൂലൈ 25 മുതൽ 4 സ്റ്റോപ്പുകൾ കൂടി അനുവദിക്കുമെന്ന് ഷാർജ റോഡ്സ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
അൽ ഖസ്ബ, പുൾമാൻ ഹോട്ടൽ 2, അൽ അൻസാരി എക്സ്ചേഞ്ച് 2, സയന്റിഫിക് ക്രിയേറ്റിവിറ്റി സെന്റർ 1 എന്നിവയാണ് 4 സ്റ്റോപ്പുകൾ. ഈ അധിക സ്റ്റോപ്പുകൾ നൽകുന്നതിലൂടെ ഷാർജ നിവാസികളുടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുകയാണ് ഷാർജ റോഡ്സ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.