ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് റിപ്പോർട്ട് ചെയ്തു
മാൾ ഓഫ് എമിറേറ്റ്‌സിലേക്കുള്ള എക്സിറ്റിന് സമീപം അൽ യലായിസ് സ്ട്രീറ്റിൽ വാഹനത്തിന് ആണ് തീപിടിച്ചത്. ഇതുവഴി വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശിച്ചു. രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി റോഡ് വൃത്തിയാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.
അൽ മുല്ല പ്ലാസ ടണലിന്റെ എക്സിറ്റിന് സമീപം അൽ ഗർഹൂദിലേക്കുള്ള അൽ ഇത്തിഹാദ് സ്ട്രീറ്റിലും , ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വരുന്ന അൽ യലായിസ് സ്ട്രീറ്റിലുമായി കഴിഞ്ഞ ഒരു മണിക്കൂറിൽ ദുബായിലെ 2 മേഖലകളിൽ ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മണിക്കൂറിൽ അൽ മുല്ല പ്ലാസ ടണലിന്റെ എക്സിറ്റിന് സമീപം അൽ ഗർഹൂദിലേക്കുള്ള അൽ ഇത്തിഹാദ് സ്ട്രീറ്റിലും, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വരുന്ന അൽ യലായിസ് സ്ട്രീറ്റിലുമായി ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ദുബായ് പോലീസ് അറിയിച്ചു.