യുഎഇയിൽ ഇന്ന് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാമെന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അബുദാബിയുടെ ചില ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ഉയരാം. ഇന്ന് രാത്രിയും നാളെ വ്യാഴാഴ്ച രാവിലെ വരെയും ഹ്യുമിഡിറ്റിയും അനുഭവപ്പെടാം.