യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ പൊടി കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് രാവിലെ മൂടൽമഞ്ഞിനെ തുടർന്ന് അതോറിറ്റി റെഡ്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാജ്യത്ത് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 33 ഡിഗ്രി സെൽഷ്യസും ദുബായിൽ 32 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.