ഈ വാരാന്ത്യത്തിൽ ദുബായിലെ പ്രധാന ഇന്റർസെക്‌ഷനിലെ രണ്ട് പാതകൾ ഭാഗികമായി അടക്കുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായിലെ അൽ മനാറ റോഡ് ഇന്റർസെക്ഷനിലെ ജുമൈറ സ്ട്രീറ്റിലെ ആദ്യ രണ്ട് പാതകളാണ് ഇന്ന് ഓഗസ്റ്റ് 5 രാത്രി 12 മണി മുതൽ ഓഗസ്റ്റ് 7 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ റോഡ് ഭാഗികമായി അടച്ചിടുക. ഡ്രൈവർമാർ ഇതര റൂട്ടുകൾ ഉപയോഗിക്കാനും ദിശാസൂചനകൾ പാലിക്കാനും അതോറിറ്റി നിർദ്ദേശിച്ചു.
To road users in #Dubai, closure of the first & second lanes on Jumeirah St. & Al Manara Rd. intersection in both direction due to maintenance work during the weekend from Sun, Aug 6 – 12:00 AM midnight till Mon, Aug 7 – 5:00 AM. Use alternative routes & follow directional signs.
— RTA (@rta_dubai) August 5, 2023