90-ാം ജന്മദിനത്തിൽ ആശാ ഭോസ്ലെ ദുബായിൽ പാടാനെത്തുന്നു

Asha Bhosle arrives in Dubai to sing on her 90th birthday

90-ാം ജന്മദിനത്തിൽ ആശാ ഭോസ്ലെ ദുബായിൽ പാടാനെത്തുന്നു.

ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ 90-ാം ജന്മദിനമായ 2023 സെപ്തംബർ എട്ടിന് ദുബായിലെ കൊക്കകോള അരീനയിൽ ആശ@90 ലൈവ് സംഗീത പരിപാടി അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ആശാ ഭോസ്ലെ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ലൈവ് സംഗീത പരിപാടിയിൽ ആശാ ഭോസ്ലെയുടെ ആരാധകർക്ക് അവിസ്മരണീയമായ വിവിധ ട്രാക്കുകൾ ആസ്വദിക്കാനാകും

എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, പത്മവിഭൂഷൺ അവാർഡ് ജേതാവായ ആശാ ഭോസ്ലെ വിവിധ ഭാഷകളിലായി 12,000-ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശാ ഭോസ്ലെ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!