ദുബായിലെ പ്രധാന റോഡിൽ ഇന്ന് രാത്രി മുതൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഡിസംബർ 2ND സ്ട്രീറ്റിൽ അൽ സത്വ റോഡിലെ റൗണ്ട് എബൗട്ടിലാണ് ഇന്ന് രാത്രി 12 മണി മുതൽ ഓഗസ്റ്റ് 14 തിങ്കളാഴ്ച രാവിലെ 6 മണി വരെ കാലതാമസം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ വാരാന്ത്യത്തിലും സമാനമായ കാലതാമസമുന്നറിയിപ്പ് അതോറിറ്റി നൽകിയിരുന്നു. ഡ്രൈവർമാർ ലക്ഷ്യസ്ഥാനത്ത് സുഗമമായി എത്തിച്ചേരുന്നതിന് ബദൽ വഴികൾ ഉപയോഗിക്കാനും ദിശാസൂചനകൾ പാലിക്കാനും അതോറിറ്റി താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.