അമേരിക്കയിലെ ഹവായ് ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി കൗണ്ടിയിൽ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു.
സംഭവത്തിൽ യുഎസ് സർക്കാരിനോടും ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിക്കുകയും ചെയ്തു.
വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ കാട്ടുതീ ബാധിച്ച പ്രദേശത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്. സന്നദ്ധ സേനകൾ ബോട്ടുകളിൽ കടൽ മാർഗവും അഗ്നിരക്ഷാസേന ഹെലികോപ്റ്ററുകളിലുമാണ് അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിച്ചു നൽകുന്നത്.
മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍നിന്നും വാഷിങ്ടൗണില്‍നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.