യുഎഇയിൽ ഇന്ന് വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില ഭാഗങ്ങളിൽ മഴപ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഉച്ചയോടെയാണ് ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 കി.മീ. വേഗതയിൽ പൊടികാറ്റിനും സാധ്യതയുണ്ട്. ഇന്നത്തെ പരമാവധി താപനില 44-48 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24-29 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 41-46 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 33-38 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
പർവതപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 60-80 ശതമാനം വരെ മിതമായതായിരിക്കും, അതേസമയം തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 55-70 ശതമാനമായിരിക്കും.