ഞാൻ നല്ല ആരോഗ്യവാനാണ്,എല്ലാവരെയും ഉടൻ കാണാനെത്തും : ഭൂമിയിൽ ഇറങ്ങിയതിന് ശേഷമുള്ള ആദ്യസന്ദേശവുമായി സുൽത്താൻ അൽ നെയാദി

I am in good health and will see everyone soon- Sultan Al Neyadi with his first message after landing on earth

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദേശം ട്വിറ്ററിലൂടെ പങ്ക് വെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ആറ് മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങിയതിന് ഏകദേശം 48 മണിക്കൂറിന് ശേഷമാണ് 42 കാരനായ സുൽത്താൻ അൽ നെയാദി തന്റെ എല്ലാ പിന്തുണക്കാർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ആദ്യസന്ദേശം അയച്ചത്.

എന്റെ കാൽക്കീഴിൽ ഗുരുത്വാകർഷണത്തോടെയും എന്റെ ഹൃദയത്തിൽ ഊഷ്മളതയോടെയും ഞാൻ നിങ്ങൾക്ക് എഴുതുന്നു, നിങ്ങൾ എല്ലാവരും പങ്കിട്ട എല്ലാ സ്നേഹത്തിലും പിന്തുണയിലും.. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായതിന് എല്ലാവർക്കും നന്ദി. ഞാൻ നല്ല പൂർണ്ണ ആരോഗ്യവാനാണ്, നിങ്ങളെ എല്ലാവരെയും ഉടൻ കാണുമെന്നും സുൽത്താൻ അൽ നെയാദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത ഈ സന്ദേശം ഒരു മണിക്കൂറിനുള്ളിൽതന്നെ വൈറലായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!