ബിസിനസ്സ്സെറ്റപ്പ് രംഗത്തു മാറ്റങ്ങൾ കൊണ്ടുവന്ന എമിറേറ്റ്സ് ഫസ്റ്റിനും അതിന്റെ സ്ഥാപകനായ ജമാദ് ഉസ്മാനും ലണ്ടനിൽ ആദരം.
യുഎഇയിലും യു കെ യിലുമായി നാലായിരത്തിലധികം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളുടെ ആവിർഭാവത്തിനും വളർച്ചക്കും വേണ്ടതൊക്കെയും നൽകി, അവയെ വിജയത്തിലേക്ക് നയിച്ചത് ഒരു സാമൂഹിക ദൗത്യമായി കണ്ടാണ് ഇങ്ങനൊരു പ്രത്യേക ബഹുമതിക്ക് ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ് ഫസ്റ്റിന്റെ
സി ഇ ഒ കൂടിയായ ജമാദ് ഉസ്മാൻ അർഹനായത്.
35 വർഷമായി യു കെ പാർലമെന്റ് അംഗമായ ശർമ്മയാണ് ലണ്ടനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് ജമാദിന് പുരസ്കാരം നൽകിയത് .
യു കെ യിലെയും യുഎഇയിലെയും അറിയപ്പെടുന്ന ബിസിനസ്സ് വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.