യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എത്തിസലാത്ത് ഉപഭോക്താക്കൾക്ക് കനത്ത വെള്ളപ്പൊക്കത്താൽ ബുദ്ധിമുട്ടുന്ന ലിബിയയിലേക്ക് സൗജന്യ കോളുകൾ ചെയ്യാനാകുമെന്ന് ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ലിബിയയിൽ 5,000-ത്തിലധികം ആളുകൾ മരിക്കുകയും 10,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലിബിയയിലുള്ള പ്രിയപ്പെട്ടവരെ വിളിക്കാൻ എത്തിസലാത്ത് അവസരമൊരുക്കിയിരിക്കുന്നത്.
തുർക്കി,സിറിയ എന്നീ ഇരു രാജ്യങ്ങളെ ബാധിച്ച ഭൂകമ്പത്തോടുള്ള മാനുഷിക പ്രതികരണത്തിന്റെ ഭാഗമായും എത്തിസലാത്ത് ഒരാഴ്ചത്തേക്ക് സൗജന്യ കോളുകൾ നൽകിയിരുന്നു.