കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായിൽ ആകെ 107 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും മൂന്ന് പേരുടെ ജീവൻ നഷ്ടമായതായും ദുബായ് പോലീസ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.റോഡപകടങ്ങളിൽ 75 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ ദുബായ് പോലീസിന്റെ സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും 529,735 ലെയ്ൻ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡ്രൈവർമാർ പെട്ടെന്ന് ലെയിൻ മാറ്റിയത് ആണ് കൂടുതൽ അപകടങ്ങൾക്ക് കാരണമായതായും അദ്ദേഹം പറഞ്ഞു.
https://twitter.com/DubaiPoliceHQ/status/1705156069733855732
പെട്ടെന്നുള്ള ലൈൻ മാറ്റത്തിന് 400 ദിർഹമാണ് പിഴ. ബസുകൾക്കും ടാക്‌സികൾക്കും മാത്രമായുള്ള പാതകൾ പോലെയുള്ള പ്രത്യേക തരം വാഹനങ്ങൾക്കായി ചില പാതകൾ നീക്കിവച്ചിട്ടുണ്ടെന്നും ഈ സമർപ്പിത പാതകൾ ഉപയോഗിക്കുന്നവർക്കും പിഴ ഈടാക്കും. ഗുരുതരമായ അപകടങ്ങൾ തടയുന്നതിനും പിഴകൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ എപ്പോഴും നിർബന്ധിത ട്രാഫിക് പാതകളിലൂടേ മാത്രം പോകണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.





