ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (Hipa) ഏകോപിപ്പിച്ച് ഫോട്ടോഗ്രാഫി മത്സരത്തിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു.
പങ്കെടുക്കുന്നവർക്ക് സെപ്തംബർ 25 മുതൽ ഒക്ടോബർ 15 വരെ ഫോട്ടോഗ്രാഫുകൾ സമർപ്പിച്ച് 30,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകൾ നേടാം. ദുബായിലെ സുസ്ഥിര ഗതാഗതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഫോട്ടോഗ്രാഫി മത്സരം
ഫോട്ടോഗ്രാഫർമാർ, ഫോട്ടോഗ്രാഫി പ്രേമികൾ, താമസക്കാർ, വിനോദസഞ്ചാരികൾ, പൊതുഗതാഗത ഉപയോക്താക്കൾ എന്നിവർക്ക് മെട്രോ, ട്രാം, പബ്ലിക് ബസുകൾ, വാട്ടർ ബസ്, വാട്ടർ ടാക്സി, ഫെറി, അബ്ര തുടങ്ങിയ ജലഗതാഗതങ്ങൾ ഉൾപ്പെടെയുള്ള ദുബായിലെ പൊതുഗതാഗതത്തിന്റെ സൗന്ദര്യം പകർത്തി ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
#RTAxHIPA എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിലെ അവരവരുടെ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് പൊതുജനങ്ങൾ മത്സരത്തിൽ പങ്കെടുക്കേണ്ടത്.
نداء إلى جميع عشاق التصوير!
شاركوا في مسابقة التصوير بالهاتف المحمول التي تنظّمها #هيئة_الطرق_و_المواصلات وهيبا من 25 سبتمبر إلى 15 أكتوبر لفرصة الفوز بجوائز نقدية يصل مجموعها إلى 30,000 درهم. التقطوا صوراً للمواصلات العامة المستدامة من خلال عدسات هواتفكم المحمولة لعرض مواهبكم… pic.twitter.com/T4WVqKNlGe— RTA (@rta_dubai) September 23, 2023