ദുബായിലെ ‘ആർട്ട് ഇൻ പബ്ലിക് സ്പേസ്’ തന്ത്രത്തിന് അനുസൃതമായി നാല് പ്രമുഖ റൗണ്ട് എബൗട്ടുകൾ സൗന്ദര്യവൽക്കരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
അൽ റഖ, നാദ് അൽ ഷെബ, നാദ് അൽ ഹമർ, അൽ ഖവാനീജ് തുടങ്ങീ 4 എബൗട്ടുകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ മുനിസിപ്പാലിറ്റി പൂർത്തിയാക്കിയിരിക്കുന്നത്.
ദുബായുടെ ദൃശ്യസൗന്ദര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സൗന്ദര്യവൽക്കരണം., ദുബായിയെ തുറന്നതും സാർവത്രികവും ആക്‌സസ് ചെയ്യാവുന്നതുമായ ഒരു കലാകേന്ദ്രമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ‘ആർട്ട് ഇൻ പബ്ലിക് സ്‌പെയ്‌സ്’ തന്ത്രത്തിന്റെ ഭാഗമാണ്.
ഈ മാസമാദ്യം ക്ലോക്ക് ടവർ റൗണ്ട് എബൗട്ടും പുതിയ നിലകളും 3D ലൈറ്റിംഗ് സംവിധാനങ്ങളോടൊപ്പം ഒരു അത്യാധുനിക ജലധാരയും ഉൾപ്പെടുത്തി നവീകരിച്ചിരുന്നു.
بلدية دبي تُنجز أعمال تجميل 4 دوّارات وذلك ضمن مشروع تجميل الدوّارات العامة الذي يهدف إلى تطوير التصميم البصري والجمالي لها، تماشياً مع استراتيجية "الفن في الأماكن العامة" الرامية لتحويل دبي لمعرض فني مفتوح وتعزيز مكانتها كمدينة عالمية للثقافة والفن.https://t.co/gtJs80AZXF pic.twitter.com/3JbS2dYBRl
— Dubai Media Office (@DXBMediaOffice) September 24, 2023