ഒരു കാർഗോ കണ്ടെയ്‌നറിനുള്ളിൽ 136 കാർട്ടണുകളിലായി 3 ലക്ഷം സൈക്കോട്രോപിക് മയക്കുമരുന്ന് ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് വിജയകരമായി പരാജയപ്പെടുത്തി.
മറ്റൊരു രാജ്യത്ത് നിന്ന് ജബൽ അലി തുറമുഖത്ത് എത്തിയ വാണിജ്യ ഷിപ്പ്‌മെന്റിന്റെ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സിയാജ്’ എന്ന സുരക്ഷാ നിയന്ത്രണ സംരംഭം മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. സിയാജ് കസ്റ്റംസ് കൺട്രോൾ ടീം ഒരു കാർഗോ കണ്ടെയ്‌നർ പരിശോധിച്ചപ്പോൾ ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിവിധതരം മയക്കുമരുന്നുകൾ കണ്ടെത്തുകയായിരുന്നു.
അനധികൃത കടത്തിനെതിരായ പോരാട്ടത്തിൽ ആഗോള നേതൃത്വം ഉറപ്പാക്കാൻ കസ്റ്റംസ് ഇൻസ്പെക്ഷൻ ഡിവിഷൻ വിപുലമായ സാങ്കേതിക കഴിവുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു
								
								
															
															




