കാര്‍വാറിലെ രാക്ഷസ തിരമാല’ പുസ്തകത്തിന്റെ കവര്‍ ദുബായിൽ പ്രകാശനം ചെയ്തു

എഴുത്തുകാരനും, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാനിധ്യവും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ സര്‍ഗധാര ചെയര്‍മാനുമായ റാഫി പള്ളിപ്പുറം എഴുതിയ പതിനൊന്ന് കഥകളടങ്ങിയ സമാഹാരമായ ‘കാര്‍വാറിലെ രാക്ഷസ തിരമാല’ എന്ന പുസ്തകത്തിന്റെ കവര്‍ ദുബായ് വെല്‍ഫിറ്റ് വില്ലയില്‍ വെച്ച് നടന്ന് ചടങ്ങില്‍ യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര, യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ചില ദുരന്തങ്ങളും, സംഭവങ്ങളും സന്ദര്‍ഭമാക്കി അതിലെ വ്യക്തികളെ കഥാപാത്രങ്ങളാക്കിയാണ് ഇതിലെ കഥകള്‍ എഴുതിയിട്ടുള്ളത്. ഈ സമാഹാരത്തിലെ ചില കഥകള്‍ ഭാവനാ സൃഷ്ടിയാണ്. അര നൂറ്റാണ്ട് മുമ്പ് സംഭവിച്ച വലിയ ദുരന്തങ്ങള്‍ ഇതില്‍ കഥയായി അവതരിക്കുന്നുണ്ട്. കൈരളി ബുക്ക്‌സ് ആണ് പ്രസാധകര്‍. പ്രൊ. എം എ റഹ്‌മാന്‍ മാസ്റ്റര്‍ അവതാരിക എഴുതിയത്. 42 മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്യും. ചടങ്ങില്‍ ഹനീഫ് മരവയല്‍, അമീര്‍ കല്ലട്ര , അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, അഫ്‌സല്‍ മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ് ടി ആര്‍ മേല്‍പറമ്പ് സ്വാഗതവും, റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!