അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമെന്ന ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രസാധക സമ്മേളനം നാളെ ഒക്ടോബർ 29 ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 13-ാമത് എഡിഷനാണ് ഇത്തവണത്തേത്. നവംബര്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെയാണ് ഷാര്‍ജ എക്സ്പോ സെന്ററില്‍ പുസ്തകോത്സവം ഉണ്ടാകുക.
101 രാജ്യങ്ങളിൽ നിന്നായി പ്രസാധകർ, വിതരണക്കാർ, പുസ്തക വിദഗ്ധർ എന്നിവരെത്തുന്ന സമ്മേളനം മൂന്ന് ദിവസം നീണ്ടുനിൽക്കും. ബെനിൻ, ഐവറി കോസ്റ്റ് ചെക്ക് റിപ്പബ്ലിക്, മൗറീഷ്യസ്, പരാഗ്വേ, ബുർക്കിന ഫാസോ, കോംഗോ എന്നീ ഏഴ് രാജ്യങ്ങൾ ഇത്തവണ സമ്മേളനത്തിൽ പുതുതായി അരങ്ങേറ്റം കുറിക്കുന്നവരാണ്.