യുഎഇയിൽ 2023-ലെ സ്വദേശിവൽക്കരണലക്ഷ്യങ്ങൾ ഡിസംബർ 31-ന് മുമ്പ് പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE) ഓർമ്മപ്പെടുത്തി.
യുഎഇയിൽ പിഴ ഒഴിവാക്കുന്നതിനായി 50-ഓ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളോട് 2023-ലെ സ്വദേശിവൽക്കരണലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഡിസംബർ 31-ന് മുമ്പ് രണ്ട് ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE) ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴും കുറവുള്ള സ്ഥാപനങ്ങൾക്ക് എമിറാത്തി തൊഴിലന്വേഷകരെ ലഭിക്കുന്നതിന് നാഫിസ് പ്ലാറ്റ്ഫോമിൽ നിന്ന് പ്രയോജനം നേടാമെന്നും മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. കൂടാതെ സ്വദേശിവൽക്കരണനിയമങ്ങൾ അല്ലെങ്കിൽ ലക്ഷ്യങ്ങൾ നേടിയ സ്വകാര്യമേഖലാ സ്ഥാപനങ്ങളെ മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.