യുഎഇയിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളേയും അനധികൃതമായി താമസിക്കുന്നവവരേയും കണ്ടെത്താൻ പുതിയ AI- വാഹനം

v

രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളേയും അനധികൃതമായി താമസിക്കുന്നവവരേയും കണ്ടെത്താനാകുന്ന പുതിയ AI- വാഹനം യുഎഇയിൽ അവതരിപ്പിച്ചു.

മുഖം സ്‌കാൻ ചെയ്ത് വാഹന നമ്പർ പ്ലേറ്റ് കണ്ടെത്തി അധികാരികളെ അറിയിക്കുകയും ചെയ്യുന്ന പൂർണ്ണമായും സ്വയം നിയന്ത്രിക്കുന്ന AI- സജ്ജീകരിച്ചതുമായ വാഹനങ്ങളാണ്, ദുബായ് പോലീസ് അവതരിപ്പിച്ചത്.

വാഹനം നഗരത്തിലെ കമ്മ്യൂണിറ്റി ഏരിയകളിൽ പര്യടനം നടത്തുകയും പോലീസിന് ആവശ്യമുള്ള വ്യക്തികളെക്കുറിച്ചും സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേഷ്യൽ, കാർ നമ്പർ പ്ലേറ്റ് സ്കാനിംഗിലൂടെ രജിസ്റ്റർ ചെയ്യാത്ത കാറുകളെക്കുറിച്ചും അധികാരികളെ അറിയിക്കുകയും ചെയ്യും. വിസ കാലാവധി കഴിഞ്ഞവരും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുമായ ആളുകളെ പിടികൂടാനും വാഹനം സഹായിക്കും.

ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന ദുബായ് എയർഷോയിലാണ് ദുബായ് പോലീസ് ഈ വാഹനം പ്രദർശിപ്പിച്ചിട്ടുള്ളത്. 2023 നവംബർ 17 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന എയർഷോയിൽ ഈ വാഹനം കാണാനാകും.

360-ഡിഗ്രി ക്യാമറ വ്യൂ ഉള്ള ഫേഷ്യൽ റെക്കഗ്നിഷനും, കാർ നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ടെക്നോളജിയും ഈ വാഹനത്തിലുണ്ട്. മോഷൻ ഡിറ്റക്ടറും ഉണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിനെ അറിയിക്കാനായി ഒരു നിശ്ചിത സ്ഥലത്തോ പ്രദേശത്തോ ഒരു നിശ്ചിത എണ്ണം ഇത്തരത്തിലുള്ള പോലീസ് വാഹനങ്ങൾ വിന്യസിക്കേണ്ടതുണ്ടെന്നും ദുബായ് പോലീസ് പറഞ്ഞു. മൈക്രോപോളിസ് റോബോട്ടിക്‌സുമായി സഹകരിച്ച് യുഎഇയിൽ നിർമ്മിച്ച ഈ യന്ത്രം – MO2 – 16 മണിക്കൂർ വരെ പ്രവർത്തിക്കും.

ഈ വാഹനങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നും ഇത് വിന്യസിക്കുന്നതിനുള്ള ശരിയായ സ്ഥലങ്ങൾ നോക്കുകയാണെന്നും ഇത് പട്രോളിംഗ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും നഗരത്തിലെ റോഡുകളും തെരുവുകളും കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന് ദുബായ് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!