ജബൽ അലി, അൽ ഖുസൈസ് എന്നിവിടങ്ങളിലെ ദുബായ് മെട്രോ ഡിപ്പോകളിലും അൽ സഫൂഹിലെ ട്രാം ഡിപ്പോയിലും സോളാർ പാനലുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. 2024 ആദ്യ പാദത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന സോളാർ പാനൽ പദ്ധതിയിലൂടെ , മൊത്തം 9,959 മെഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കും.
ഈ പദ്ധതിയിലൂടെ, ദുബായ് സർക്കാരിന്റെ “ഷാംസ് ദുബായ്” സംരംഭവും ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജിയും യാഥാർത്ഥ്യമാക്കാനാണ് ആർടിഎ ശ്രമിക്കുന്നത്.
പൊതുഗതാഗതം, കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും, മാലിന്യ സംസ്കരണം എന്നീ മൂന്ന് പ്രാഥമിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2050-ഓടെ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താനും ആർടിഎ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Dubai’s #RTA has started the installation of solar energy panels at the Dubai Metro Depots at Jebel Ali and Al Qusais, as well as the Tram Depot at Al Safouh. The project, anticipated for completion in the first quarter of 2024, aims to produce a total of 9.959 megawatts of solar… pic.twitter.com/D0fh4DBdKE
— RTA (@rta_dubai) November 21, 2023