ഷാർജയിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കുന്നു.

Housing rules to be tightened for singles in Sharjah

ഷാർജയിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.

ഷാർജ കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് ഈ നിർദേശം വന്നതെന്ന് അറബിക് പത്രമായ അൽ ഖലീജ് റിപ്പോർട്ട് ചെയ്യുന്നു.

ഷാർജയിൽ ചില റെസിഡൻഷ്യൽ ഏരിയകൾ കുടുംബങ്ങൾക്ക് മാത്രമുള്ളതാണ് – കൂടാതെ ഈ പ്രദേശങ്ങളിൽ ബാച്ചിലർമാരാരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അധികാരികൾ പതിവായി പരിശോധനകൾ നടത്തിവരുന്നുണ്ട്. സമീപ വർഷങ്ങളിൽ, ഈ നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് ബാച്ചിലർമാരെയാണ് അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!