യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിലെ 475 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് 475 തടവുകാരെ തിരഞ്ഞെടുത്തത്
മോചിതരായ തടവുകാർ എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്കും പ്രിയപ്പെട്ടവരിലേക്കും മടങ്ങിയെത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചിട്ടുണ്ട്.