യുഎഇയുടെ 52-ാം ദേശീയദിനത്തോടനുബന്ധിച്ച് ദുബായിലെ 1,249 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
ഫുജൈറയിലെ വിവിധ രാജ്യക്കാരായ 113 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ മറ്റ് നാല് എമിറേറ്റുകളിലെ ഭരണാധികാരികളും സമാനമായ മോചിപ്പിക്കൽ തീരുമാനത്തിന് ഉത്തരവിട്ടിരുന്നു.
നല്ല സ്വഭാവവും പെരുമാറ്റവും അടിസ്ഥാനമാക്കിയാണ് ഇത്രയും തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കിയത്. യുഎഇ ദേശീയ ദിനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം തടവുകാർക്ക് ഇത് ഒരു പുതിയ തുടക്കമാകും.