‘ദി ഐലന്‍ഡ്’ : ദുബായില്‍ 4.4 ബില്യൺ ദിർഹത്തിന്റെ ലാസ് വെഗാസ് മാതൃകയിലുള്ള ദ്വീപ് പദ്ധതി വരുന്നു

'The Island' Dh4.4 billion Las Vegas-style island project coming to Dubai

ദുബായില്‍ ‘ദി ഐലന്‍ഡ്’ എന്ന പേരില്‍ വന്‍കിട നിര്‍മാണ പദ്ധതി വരുന്നു. ലാസ് വെഗാസ് മാതൃകയിലുള്ള ദ്വീപാണ് വരുന്നത്. ഇതിനായി ദുബായ് പ്രോപ്പര്‍ട്ടി ഡെവലപറായ വാസല്‍ 440 കോടി റിയാലിന്റെ കരാറിലെത്തിയിട്ടുണ്ട് . 2017ന് ശേഷമുള്ള ഏറ്റവും വലിയ നിര്‍മാണ കരാര്‍ നേടിയത് ചൈനയിലെ ബീജിങ് ആസ്ഥാനമായുള്ള ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് കോര്‍പറേഷന്‍ ആണ്.

3.5 മില്യൺ ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 4.4 ബില്യൺ ദിർഹത്തിന്റെ ഈ വാട്ടർഫ്രണ്ട് പ്രൊജക്റ്റ് ‘ദി ഐലൻഡ്’ 2028 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉമ്മു സുഖീമിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് പദ്ധതിയിൽ ഹോട്ടലുകൾ, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. MGM, Bellagio, Aria തുടങ്ങിയ ലാസ് വെഗാസ് ഹോട്ടൽ ബ്രാൻഡുകൾ ഉൾപ്പെടുന്ന 10.5 ഹെക്ടർ ദ്വീപിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!