കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ പോലീസിന്റെ കസ്റ്റഡിയിൽ. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.
കേരള-തമിഴ്നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറയിൽനിന്നാണ് ഇവർ പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. പിടിയിലായവരിൽനിന്ന് രണ്ട് കാറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നുമാണ് വിവരം. ഔദ്യോഗിക വിവരങ്ങൾ പോലീസ് ഉടൻ പുറത്തുവിടും. കൊല്ലം കമ്മിഷണർ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.