യുഎഇയില്‍ പുരുഷന്റെ മുഖത്ത് മാന്തിയ വനിതയ്ക്ക് 2 മാസം തടവും 3,000 ദിര്‍ഹം പിഴയും.

UAE woman gets 2 months in jail and 3,000 dirham fine for covering man's face

യുഎഇയില്‍ പുരുഷന്റെ മുഖത്ത് മാന്തിയ വനിതയ്ക്ക് 2 മാസം തടവും 3,000 ദിര്‍ഹം പിഴയും ഫുജൈറ ഫെഡറല്‍ കോടതി വിധിച്ചു.

ഒരു പുരുഷന്റെ താമസ കെട്ടിടത്തില്‍ വച്ച് ഒരു വനിത നഖം കൊണ്ട് പരിക്കേൽപ്പിച്ചതിനാൽ 20 ദിവസത്തിലധികം ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.  ഒരു പുരുഷന്റെ താമസിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രകോപനമില്ലാതെ ശബ്ദമുയര്‍ത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

വനിതയോട് പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ശാരീരികമായി ആക്രമിച്ചു. ഇതോടെയാണ് കേസ് ഫയല്‍ ചെയ്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വനിതയെ വിളിച്ചുവരുത്തിയപ്പോള്‍ സ്ത്രീ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. എന്നാല്‍, വിചാരണയ്ക്കിടെ സ്ത്രീ മൊഴി തിരുത്തി. മാര്‍ക്കറ്റില്‍ നിന്ന് അപാര്‍ട്ട്മെന്റിലേക്ക് തിരിച്ചുവരുന്നതിനിടെ പുരുഷന്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. ലിഫ്റ്റില്‍ വച്ചും ആക്രമണം തുടര്‍ന്നതോടെ സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതയായെന്നും ഇതോടെയാണ് പരാതിക്കാരന്റെ മുഖത്ത് മാന്തിയതെന്നും വിശദീകരിച്ചു.

എന്നാൽ പരാതിക്കാരൻ ഹാജരാക്കിയ തെളിവുകള്‍ തൃപ്തികരമാണെന്ന് മനസിലാക്കിയ കോടതി പ്രതിക്ക് രണ്ട് മാസത്തെ തടവും 3,000 ദിര്‍ഹം പിഴയും വിധിച്ചതിനെ പുറമേ നിയമപരമായി നിര്‍ദ്ദേശിച്ച ജുഡീഷ്യല്‍ ഫീസും ചുമത്തുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!