75 വർഷം പഴക്കമുള്ള ബർ ദുബായിലെ ഒരു ഐക്കണിക് ക്ഷേത്ര സമുച്ചയം 2024 ജനുവരിയിൽ എന്നെന്നേക്കുമായി അടയ്ക്കുമെന്ന് ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബർ ദുബായ് ശിവ് മന്ദിറും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയം 2024 ജനുവരി 3 ബുധനാഴ്ചയാണ് അടക്കുക. ഇവിടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിൽ ലഭിക്കുമെന്ന് ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചു. ഇത് സംബന്ധിച്ച് ക്ഷേത്ര പരിസരത്ത് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.